മോദിക്കുള്ള സ്വീകാര്യത കണ്ടു ഡിഎംകെയ്ക്ക് ഉറക്കം നഷ്ടമായി; നരേന്ദ്ര മോദി

സേലം: തമിഴ്നാട്ടില്‍ ബിജെപിക്കുള്ള ജനപിന്തുണ രാജ്യം ചര്‍ച്ച ചെയുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിക്കുള്ള സ്വീകാര്യത കണ്ടു ഡിഎംകെയ്ക്ക് ഉറക്കം നഷ്ടമായെന്നും പ്രധാനമന്ത്രി പറഞ്ഞു. വികസിത ഭാരതവും വികസിത തമിഴ്‌നാടും യാഥാര്‍ഥ്യം ആകണമെങ്കില്‍ ബിജെപിക്ക് 400ന് മുകളില്‍ സീറ്റ് കിട്ടണമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിക്ക് വോട്ട് ചെയാന്‍ തമിഴ് ജനത തീരുമാനിച്ചു കഴിഞ്ഞുവെന്ന് പറഞ്ഞ അദ്ദേഹം പിഎംകെ നേതാക്കളെ പുകഴ്ത്തി. രാമദാസിന്റെ അനുഭവ സമ്പത്തും അന്‍ബുമണിയുടെ പ്രതിഭയും തമിഴ്‌നാടിന് നേട്ടമാകും. ശക്തിയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവരാണ് ഇന്ത്യ സഖ്യം. സ്ത്രീ ശക്തിയെ ആക്രമിക്കുന്നവരാണ് കോണ്‍ഗ്രസും ഡിഎംകെയും. നിരന്തരം ഹിന്ദുമതത്തെ അപമാനിക്കുന്നു. ശക്തിയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള ആദ്യ പ്രഹരം ഏപ്രില്‍ 19ന് തമിഴ്‌നാട് നല്‍കുമെന്നും പ്രധാനമന്ത്രി സേലത്ത് പാര്‍ട്ടി പരിപാടിയില്‍ പറഞ്ഞു.

Top