മേക്ക് ഇന്‍ ഇന്ത്യ മേക്ക് ഫോര്‍ വേള്‍ഡെന്ന സങ്കല്‍പത്തിലുള്ളതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

മേക്ക് ഇന്‍ ഇന്ത്യ മേക്ക് ഫോര്‍ വേള്‍ഡെന്ന സങ്കല്‍പത്തിലുള്ളതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാവിയില്‍ ലോകത്തിനു വേണ്ടി ഇന്ത്യ വിമാനങ്ങള്‍ ഡിസൈന്‍ ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബംഗളൂരുവില്‍ ബോയിങ് വ്യോമയാന ക്യാമ്പസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി.

ബോയിങ് സുകന്യ പദ്ധതിയിലൂടെ കൂടുതല്‍ പെണ്‍കുട്ടികള്‍ ഈ മേഖലയിലേക്ക് കടന്നു വരും. ദരിദ്ര കുടുംബത്തിലെ പെണ്‍കുട്ടികള്‍ക്ക് പോലും പൈലറ്റ് ആകുക എന്ന സ്വപ്നം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും രാജ്യത്ത് ഉന്നത വിദ്യാഭ്യാസ രംഗത്ത് ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികള്‍ ആണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.വ്യോമയാന മേഖലയില്‍ ഇന്ത്യയില്‍ വനിതകള്‍ ധാരാളമായി എത്തുന്നുണ്ട്. രാജ്യത്തെ 15 ശതമാനം പൈലറ്റുമാരും വനിതകളാണ്. ലോകശരാശരിയെക്കാള്‍ എത്രയോ മടങ്ങ് കൂടുതലാണത്.

Top