തെലങ്കാനയിലെ ജനങ്ങള്‍ക്ക് വേണ്ടി ബിജെപി തുടര്‍ന്നും പ്രവര്‍ത്തിക്കും; നരേന്ദ്ര മോദി

ദില്ലി: തെലങ്കാനയിലെ ജനങ്ങള്‍ക്ക് വേണ്ടി ബിജെപി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓരോ ബിജെപി പ്രവര്‍ത്തകന്റെയും കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെയാണ് പ്രതികരണം.

”തെലങ്കാനയിലെ പ്രിയ സഹോദരീ സഹോദരന്മാരേ, നിങ്ങള്‍ ബിജെപിക്ക് നല്‍കുന്ന പിന്തുണയ്ക്ക് നന്ദി. വര്‍ഷങ്ങളായി ഈ പിന്തുണ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വരും കാലങ്ങളിലും ഈ പ്രവണത തുടരും. തെലങ്കാനയുമായുള്ള നമ്മുടെ ബന്ധം അഭേദ്യമാണ്. നിങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് തുടരും. ഓരോ ബിജെപി പ്രവര്‍ത്തകരുടെയും കഠിനാധ്വാനത്തെ ഞാന്‍ അഭിനന്ദിക്കുന്നു”- മോദി ട്വീറ്റ് ചെയ്തു.

അതെസമയം,നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ജനവിധി അംഗീകരിക്കുന്നുവെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. ആശയപരമായ പോരാട്ടം തുടരും. തെലങ്കാനയിലെ വാഗ്ദാനങ്ങള്‍ പാലിക്കും. എല്ലാ പ്രവര്‍ത്തകരുടെയും പിന്തുണക്ക് നന്ദിയെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും രംഗത്തെത്തിയിരുന്നു. താല്‍ക്കാലിക തിരിച്ചടികള്‍ മറികടക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.

Top