‘ജനാധിപത്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ഓര്‍ക്കപ്പെടും’: മന്‍മോഹന്‍ സിംഗിനെ പ്രശംസിച്ച് മോദി

ഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ സംഭാവനകളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വീല്‍ചെയറിലിരുന്ന് പോലും തന്റെ കടമ നിറവേറ്റിയ വ്യക്തിയാണ് അദ്ദേഹം. ജനാധിപത്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ മന്‍മോഹന്‍ സിംഗ് ഓര്‍ക്കപ്പെടും. ഒരു എംപി തന്റെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് എത്രമാത്രം ബോധവാന്മാരായിരിക്കണം എന്നതിന്റെ ഉദാഹരണമാണ് അദ്ദേഹമെന്നും നരേന്ദ്ര മോദി.

കാലാവധി അവസാനിക്കുന്ന രാജ്യസഭാംഗങ്ങളുടെ യാത്രയയപ്പ് വേളയില്‍ സംസാരിക്കവെയാണ് മന്‍മോഹന്‍ സിംഗ് സഭയ്ക്കും രാജ്യത്തിനും നല്‍കിയ സംഭാവനകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചത്. താന്‍ 6 തവണ സഭയില്‍ അംഗമായിരുന്നു, ആശയപരമായ വ്യത്യാസങ്ങള്‍ ഉണ്ട്, എന്നാല്‍ ആശയപരമായ ഭിന്നതകള്‍ക്ക് ആയുസ്സ് കുറവാണ്. അദ്ദേഹം വലിയ സംഭാവന നല്‍കിയിട്ടുണ്ട്. ജനാധിപത്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ മന്‍മോഹന്‍ സിംഗ് ഓര്‍ക്കപ്പെടുമെന്നും മോദി.

”മറ്റൊരു സഭയില്‍, വോട്ടെടുപ്പിനിടെ, ട്രഷറി ബെഞ്ച് വിജയിക്കുമെന്ന് അറിഞ്ഞിട്ടും ഡോ. മന്‍മോഹന്‍ സിംഗ് തന്റെ വീല്‍ചെയറില്‍ വന്ന് വോട്ട് രേഖപ്പെടുത്തി. ജനാധിപത്യത്തിന് കരുത്ത് പകരാനാണ് അദ്ദേഹം വന്നതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്”- മോദി പറഞ്ഞു. ഒരു എംപി തന്റെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് എത്രമാത്രം ബോധവാന്മാരായിരിക്കണം എന്നതിന്റെ ഉദാഹരണമാണ് മന്‍മോഹന്‍ സിംഗ്. അദ്ദേഹം രാജ്യത്തെ നയിച്ച രീതി, ഭരണകാലത്ത് പ്രകടിപ്പിച്ച കഴിവ് എല്ലാം മാതൃകാപരമാണെന്ന് മോദി.

Top