പൗരത്വ നിയമത്തെ ശക്തമായി പ്രതിരോധിക്കുക; എന്‍ഡിഎ മന്ത്രിമാരോട് മോദിയുടെ ആഹ്വാനം

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെ ശക്തമായി പ്രതിരോധിക്കാന്‍ എന്‍ഡിഎ എംപിമാരോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റില്‍ നിയമത്തെ പ്രതിരോധിക്കാന്‍ യാതൊരു വിമുഖതയും കാണിക്കേണ്ട കാര്യമില്ല. നിയമം വിവേചനപരമാണെന്ന് അവകാശപ്പെടുന്ന എല്ലാവരെയും എതിര്‍ക്കണം.

സര്‍ക്കാര്‍ പൗരന്മാരെ വേര്‍തിരിക്കുന്നില്ലെന്ന് എല്ലാ അവസരങ്ങളിലും സ്ഥാപിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി നടന്ന എന്‍ഡിഎ നേതാക്കളുടെ യോഗത്തിലാണ് പ്രധാനമന്ത്രി എംപിമാരോട് ആഹ്വാനം ചെയ്തത്.

Top