പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലീയും തമ്മില്‍ കൂടിക്കാഴ്ച ആരംഭിച്ചു

modi

സിംഗപ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയും സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ ഹെസിന്‍ ലോംഗും തമ്മില്‍ കൂടിക്കാഴ്ച ആരംഭിച്ചു. മികച്ച ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയായ നാന്‍യാങ്ങ് ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രധാനമന്ത്രി മോദി സന്ദര്‍ശിക്കും.
പിന്നീട് അദ്ദേഹം യൂണിവേഴ്‌സിറ്റി പ്രസിഡന്റുമായും ബോര്‍ഡ് അംഗങ്ങളുമായും കോണ്‍ഫറന്‍സില്‍ പങ്കെടുക്കും. കൂടിക്കാഴ്ചയില്‍ മോദി നിരവധി ധാരണാപത്രങ്ങളില്‍ ഒപ്പുവയ്ക്കും.

ആസിയാന്‍ അംഗങ്ങളായ മൂന്ന് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധവും ഇടപെടലുകളും വര്‍ദ്ധിപ്പിക്കാനാണ് പ്രധാനമന്ത്രിയുടെ യാത്ര. ഇന്‍ഡോനേഷ്യയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ 15 ധാരണാപത്രങ്ങള്‍ ഒപ്പുവച്ചു. മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ ബിന്‍ മൊഹമ്മദുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 3 രാജ്യങ്ങളും സന്ദര്‍ശിച്ചതിന് ശേഷം ശനിയാഴ്ച ഇന്ത്യയിലേക്ക് തിരിച്ചെത്തും.

Top