അധികാരത്തില്‍ തിരിച്ചെത്തും; ആത്മവിശ്വാസത്തോടെ മോദി കശ്മീരില്‍

ശ്രീനഗര്‍: അധികാരത്തില്‍ തിരിച്ചു വരുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് തുടക്കം കുറിക്കുന്ന വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനായി വീണ്ടും എത്തുമെന്ന് ഉറപ്പു നല്‍കുന്നുവെന്ന് അദ്ദേഹം കശ്മീരിലെ ലേയില്‍ നടന്ന പൊതുപരിപാടിയില്‍ പറഞ്ഞു.

ബിലാസ്പൂര്‍- മനാലി-ലേ റെയില്‍ പദ്ധതി പൂര്‍ത്തിയായതോടെ വിനോദ സഞ്ചാര മേഖലയില്‍ പ്രകടമായ മാറ്റം ഉണ്ടാക്കിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ജമ്മുവിലെ വിജയ്പൂരിലും പുല്‍വാമയിലെ അവന്തിപൂരില്‍
എയിംസിന് നരേന്ദ്രമോദി തറക്കല്ലിടും.

പ്രധാനമന്ത്രിയുടെ സന്ദര്‍നത്തോട് അനുബന്ധിച്ച് കശ്മീരില്‍ വിഘടനവാദികള്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ പൂര്‍ണമാണ്. ശ്രീനഗര്‍ ഉള്‍പ്പെടെയുടെ നഗരങ്ങളില്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. പ്രധാന വിഘടനവാദി നേതാക്കളെല്ലാം ഇന്നലെ മുതല്‍ വീട്ടുതടങ്കലിലാണ്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ശ്രീനഗര്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തിവച്ചു. എല്ലായിടത്തും ത്രിതലസുരക്ഷാ സംവിധാനം ഒരുക്കിയിട്ടുണ്ട്.

Top