സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഹിമാചലില്‍

ന്യൂഡല്‍ഹി: സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഹിമാചലിലെത്തി. ധീരരായ സുരക്ഷാ സേന ഉദ്യോഗസ്ഥരോടൊപ്പം ദീപാവലി ആഘോഷിക്കാന്‍ ഹിമാചലിലെ ലേപ്ചയിലെത്തിയതായി പ്രധാനമന്ത്രി തന്റെ എക്‌സിലൂടെ അറിയിച്ചു. ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

ദീപാവലി ആഘോഷിക്കുന്ന രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും പ്രധാനമന്ത്രി തന്റെ ആശംസ അറിയിച്ചു. എല്ലാവര്‍ക്കും ദീപാവലി ആശംസകള്‍ നേരുന്നു. ഈ ആഘോഷം എല്ലാവര്‍ക്കും സന്തോഷവും സമൃദ്ധിയും ആരോഗ്യവും നല്‍കട്ടെ, മോദി എക്‌സില്‍ കുറിച്ചു.

കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ദീപാവലി ആശംസകള്‍ അറിയിച്ചു. എന്റെയും പാര്‍ട്ടിയിലെ മറ്റ് നേതാക്കളുടെയും പ്രവര്‍ത്തകരുടേയും ദീപാവലി ആശംസകള്‍. ഈ ആഘോഷം നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും സമൃദ്ധിയും സമ്മാനിക്കട്ടെ, ഖാര്‍ഗെ കുറിച്ചു. ഇവര്‍ക്കു പുറമെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും ദീപാവലി ആശംസകള്‍ പങ്കുവച്ചു.

Top