പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഗുജറാത്തില്‍

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഒകേ്ടാബർ നാളെയും മറ്റന്നാളുമായി ഗുജറാത്ത് സന്ദർശിക്കും. 15,670 കോടിയോളം രൂപയുടെ പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. ഒകേ്ടാബർ 19-ന് രാവിലെ മഹാത്മാ മന്ദിർ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിൽ പ്രധാനമന്ത്രി ഡിഫ്എക്‌സ്‌പോ 22 പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12 മണിയോടെ അദാലാജിൽ മിഷൻ സ്‌കൂൾ ഓഫ് എക്‌സലൻസും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

ഉച്ചകഴിഞ്ഞ് ജുനഗഡിൽ വിവിധ വികസന പദ്ധതികൾക്ക് അദ്ദേഹം ശിലാസ്ഥാപനം നടത്തും. അതിനുശേഷം, വൈകുന്നേരം 6 മണിയോടെ, ഇന്ത്യ അർബൻ ഹൗസിംഗ് കോൺക്ലേവ് 2022 ഉദ്ഘാടനം ചെന്ന പ്രധാനമന്ത്രി രാജ്‌കോട്ടിൽ പ്രധാനപ്പെട്ട വിവിധ പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലും നടത്തും. രാജ്‌കോട്ടിൽ നടക്കുന്ന നൂതന നിർമാണ പ്രവർത്തനങ്ങളുടെ പ്രദർശനവും അദ്ദേഹം ഉദ്ഘാടനം ചെയ്യും. ഒക്‌ടോബർ 20-ന് രാവിലെ കെവാഡിയയിൽ പ്രധാനമന്ത്രി മിഷൻ ലൈഫിന്റെ ഉദ്ഘാടനം നിർവഹിക്കും. ഉച്ചയ്ക്ക് 12 മണിക്ക് കെവാഡിയയിൽ നടക്കുന്ന മിഷൻ മേധാവികളുടെ പത്താമത് സമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും. തുടർന്ന്, ഉച്ചകഴിഞ്ഞ് 3:45 ന് വ്യാരയിൽ അദ്ദേഹം വിവിധ വികസന സംരംഭങ്ങൾക്ക് തറക്കല്ലിടും.

Top