ത്രിവര്‍ണ്ണ ശോഭയില്‍ മുങ്ങി രാജ്യം; ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയര്‍ത്തി

ഡല്‍ഹി: രാജ്യം ഇന്ന് 77ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. ചെങ്കോട്ടയിലാണ് സ്വാതന്ത്ര്യ ദിനത്തിലെ പ്രധാന ആഘോഷ പരിപാടികള്‍ നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി. പത്താംതവണയാണ് നരേന്ദ്രമോദി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തുന്നത്. ദേശീയ പതാക ഉയര്‍ത്തിയതിനുശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു.

സ്വാതന്ത്ര്യദിനാഘോഷങ്ങളിലൂടെ അനുബന്ധിച്ച് അതീവ സുരക്ഷയിലാണ് രാജ്യം. ചെങ്കോട്ടയിലെ ആഘോഷ പരിപാടികള്‍ക്കിടെ, മണിപ്പൂര്‍ വിഷയം ഉന്നയിച്ചുള്ള പ്രതിഷേധ പരിപാടികള്‍ക്ക് സാധ്യത എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, പഴുതടച്ച ക്രമീകരണങ്ങള്‍ ചെങ്കോട്ടയില്‍ ഒരുക്കിയിട്ടുണ്ട്. ത്രിതല സുരക്ഷയാണ് ചെങ്കോട്ടയില്‍ ഉള്ളത്, ഒപ്പം ഡ്രോണ്‍ നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിന്റെ അതിര്‍ത്തികളിലും പ്രധാന നഗരങ്ങളിലും, വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

Top