വിജയം അനുകൂലം ; സന്തോഷം വിജയമുദ്രയിലൂടെ ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വിജയം അനുകൂലമായതോടെ വിജയമുദ്ര ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി.

പാര്‍ലമെന്റിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പായിട്ടായിരുന്നു പ്രധാനമന്ത്രി മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വിജയമുദ്ര ഉയര്‍ത്തിക്കാട്ടിയത്.മറ്റ് പ്രതികരണങ്ങള്‍ക്കൊന്നും പ്രധാനമന്ത്രി തയ്യാറായില്ല.

ഗുജറാത്തില്‍ ബിജെപിയെ ഭയപ്പെടുത്തിക്കൊണ്ട് ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ്സ് മുന്നേറിയിരുന്നു. എന്നാല്‍ അധികം വൈകാതെ തന്നെ ബിജെപി തിരിച്ചുപിടിച്ചു. ഇതോടെ ബിജെപി ആസ്ഥാനത്തും മറ്റും വിജയാഹ്ലാദ പ്രകടനവുമായി പ്രവര്‍ത്തകരെത്തി.

എന്നാല്‍ രാഷ്ട്രീയപരമായി നേട്ടം തന്നെയാണ് ഗുജറാത്ത് തെരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസ്സ്‌ കൈവരിച്ചിരിക്കുന്നത്. കടുത്ത മല്‍സരം കാഴ്ച്ച വെയ്ക്കാന്‍ കോണ്‍ഗ്രസ്സിന് സാധിച്ചു.

Top