എം.പി വീരേന്ദ്രകുമാറിന്റെ വേര്‍പാടില്‍ കടുത്ത ദു:ഖമുണ്ട്, മികച്ച സാമാജികനായിരുന്നു അദ്ദേഹം

ന്യൂഡല്‍ഹി: എം.പി വീരേന്ദ്രകുമാറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അടക്കം നിരവധിപേരാണ് അനുശോചനവുമായി എത്തിയത്. ഇപ്പോഴിതാ അനുശോചനവുമായി എത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി

വീരേന്ദ്രകുമാറിന്റെ നിര്യാണത്തില്‍ കടുത്ത ദു:ഖമുണ്ടെന്നും കുടുംബാംഗങ്ങളുടെയും അണികളുടെയും ദു:ഖത്തില്‍ പങ്കുചേരുന്നതായി മോദി അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്.

‘രാജ്യസഭാംഗം എം.പി വീരേന്ദ്രകുമാറിന്റെ വേര്‍പാടില്‍ കടുത്ത ദു:ഖമുണ്ട്. മികച്ച സാമാജികനായിരുന്നു അദ്ദേഹം ‘- പ്രധാനമന്ത്രി കുറിച്ചു. വീരേന്ദ്രകുമാര്‍ മികച്ച പാര്‍ലമെന്റേറിയനായിരുന്നെന്നും സാധാരണക്കാരുടെയും ദരിദ്രരുടെയും ശബ്ദമാകാനാണ് അദ്ദേഹം ശ്രമിച്ചതെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു.

Top