സ്വച്ഛ് ഭാരത് നടപ്പാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പുരസ്‌കാരം

ന്യൂഡല്‍ഹി: രാജ്യത്ത് സ്വച്ഛ് ഭാരത് നടപ്പാക്കിയതിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബില്‍ ആന്‍ഡ് മെലിന്‍ഡ ഫൗണ്ടേഷന്‍ പുരസ്‌കാരം. ഈ മാസം അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ പുരസ്‌കാരം സമ്മാനിക്കുമെന്നാണ് വിവരം.

മോദിയുടെ ഭരണ മികവിനെ ലോകരാജ്യങ്ങള്‍ അംഗീകരിക്കുന്നതിന്റെ തെളിവാണ് ഈ പുരസ്‌കാരനേട്ടമെന്നും, ഇതില്‍ രാജ്യത്തിനാകെ അഭിമാനമാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Top