രാജ്യത്തിന് 10 വന്ദേഭാരത് ട്രെയിനുകള്‍ കൂടി സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

അഹമ്മദാബാദ്: രാജ്യത്തിന് 10 വന്ദേഭാരത് ട്രെയിനുകള്‍ കൂടി സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഹമ്മദാബാദില്‍ നടന്ന വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് 10 പുതിയ ഹൈ സ്പീഡ് വന്ദേഭാരത് ട്രെയിനുകള്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചത്. കഴിഞ്ഞ 10 വര്‍ഷത്തില്‍ ചെയ്തത് രാജ്യത്തിന്റെ വികസനത്തിന്റെ ട്രെയിലര്‍ മാത്രമാണെന്നാണ് ചടങ്ങില്‍ പ്രധാനമന്ത്രി വിശദമാക്കിയത്. റെയില്‍വേ വികസനത്തിനായുള്ള വിവിധ പദ്ധതികളുടെ കല്ലിടല്‍ ചടങ്ങും പ്രധാനമന്ത്രി നിര്‍വ്വഹിച്ചു.

രാജ്യത്തെ യുവജനങ്ങളാണ് രാജ്യത്തിന് എത്തരത്തിലുള്ള റെയില്‍വേയാണ് വേണ്ടതെന്ന് തീരുമാനിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യ ലബ്ധിക്ക് പിന്നാലെ അധികാരത്തിലെത്തിയ സര്‍ക്കാരുകള്‍ രാഷ്ട്രീയ സ്വാര്‍ത്ഥതയ്ക്കാണ് മുന്‍ഗണന നല്‍കിയത്. റെയില്‍വേ അതിന്റെ പ്രധാന ഇരയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് തറക്കല്ലിട്ടത് നിങ്ങളുടെ മെച്ചപ്പെട്ട ഭാവിയിലേക്കാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

അഹമ്മദാബാദ്- മുംബൈ സെന്‍ട്രല്‍, സെക്കന്ദരാബാദ്- വിശാഖപട്ടണം, പുരി- വിശാഖപട്ടണം, മൈസുരു- ചെന്നൈ, പാട്‌ന- ലക്‌നൌ, ന്യൂ ജല്‍പായ്ഗുരി- പാട്‌ന, ലക്‌നൌ-ഡെറാഡൂണ്‍, കലബുറഗി-ബെംഗളുരു, വാരണാസി- റാഞ്ചി, കജുരാരോ- ദില്ലി. 2010ലാണ് ദില്ലി- വാരണാസി പാതയിലാണ് ആദ്യ വന്ദേ ഭാരത് ഫ്‌ലാഗ് ഓഫ് ചെയ്തത്. 41 വന്ദേഭാരത് ട്രെയിനുകളാണ് രാജ്യത്ത് സര്‍വ്വീസ് നടത്തുന്നത്.

Top