ലോകനേതാക്കള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ഇന്‍സ്റ്റ ഫോളോവേഴ്‌സ് മോദിക്ക്; മൂ​ന്ന് കോ​ടി കടന്നു

ന്യൂഡല്‍ഹി : ഇന്‍സ്റ്റാഗ്രാമില്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള ലോകനേതാവ് ആരെന്ന് ചോദിച്ചാല്‍ ഉത്തരം ഒന്ന് മാത്രം, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ.

സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന പ്രധാനമന്ത്രിക്ക് ഇന്‍സ്റ്റാഗ്രാമില്‍ മൂന്ന് കോടി ഫോളോവേഴ്‌സ് ആണ് ഇതുവരെ ഉള്ളത്. ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡൊഡൊയാണ് രണ്ടാം സ്ഥാനത്ത്. 2.56 കോടി ഫോളോവേഴ്‌സാണ് ഇന്തോനേഷ്യന്‍ പ്രസിഡന്റിനുള്ളത്.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് 1.49 കോടി ഫോളോവേഴ്‌സാണ് ഇന്‍സ്റ്റാഗ്രാമിലുള്ളത്. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയ്ക്ക് 2.48 കോടി ഫോളേഴ്‌സാണുള്ളത്.

ട്വിറ്ററില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനാണ് ഏറ്റവുമധികം ഫോളോവേഴ്‌സുള്ളത്. 6.57 കോടി ഫോളോവേഴ്‌സാണ് ഡൊണാള്‍ഡ് ട്രംപിന് ഉള്ളത്. ട്വീറ്ററില്‍ മോദിക്ക് 5.07 കോടി ഫോളോവേഴ്‌സുണ്ട്.

Top