‘ഇന്ത്യയാണ് തന്റെ വീട്, രാജ്യത്തെ 140 കൊടി ജനങ്ങളാണ് തന്റെ കുടുംബം’; നരേന്ദ്ര മോദി

ഡല്‍ഹി: പ്രതിപക്ഷത്തിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനസേവനം എന്ന സ്വപ്നവുമായി ചെറുപ്പത്തില്‍ വീടുവിട്ടിറങ്ങിയ ആളാണ് താന്‍. ഇന്ത്യയാണ് തന്റെ വീട്, രാജ്യത്തെ 140 കൊടി ജനങ്ങളാണ് തന്റെ കുടുംബമെന്നും മോദി.

തെലങ്കാനയിലെ അദിലാബാദ് ജില്ലയില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുജനക്ഷേമത്തിനായി സ്വയം സമര്‍പ്പിച്ച ഒരു സേവകനാണ് താന്‍. തന്റെ ജീവിതം ഒരു ”തുറന്ന പുസ്തകം” പോലെയാണ്. തനിക്ക് കുടുംബമില്ലെന്നാണ് പ്രതിപക്ഷം പറയുന്നത്. രാജ്യത്തെ 140 കോടി ജനങ്ങളും തന്റെ കുടുംബമാണെന്ന് പ്രധാനമന്ത്രി.

‘എന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണ്. രാജ്യത്തെ ജനങ്ങള്‍ക്ക് അതിനെക്കുറിച്ച് അറിയാം. കുട്ടിക്കാലത്തു വീടുവിട്ടിറങ്ങിയപ്പോള്‍ നാടിനു വേണ്ടി ജീവിക്കുമെന്ന സ്വപ്നവുമായാണ് ഞാന്‍ പോയത്’ അദ്ദേഹം പറഞ്ഞു. ‘രാജ്യത്ത് രാജവംശ പാര്‍ട്ടികളുടെ മുഖം വ്യത്യസ്തമായിരിക്കാം, പക്ഷേ അവയ്ക്ക് സമാനമായ സ്വഭാവമുണ്ട് ”ജൂട്ട് ആന്‍ഡ് ലൂട്ട്”(നുണയും കൊള്ളയും)’ അദ്ദേഹം കുറ്റപ്പെടുത്തി.

Top