പി.വി. സിന്ധുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ടോക്യോ ഒളിമ്പിക്‌സില്‍ ബാഡ്മിന്റണില്‍ വെങ്കല മെഡല്‍ നേടിയതിന് പി.വി. സിന്ധുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പി.വി. സിന്ധുവിന്റെ മിന്നുന്ന പ്രകടനം നമ്മെ എല്ലാവരെയും ആവേശഭരിതരാക്കി. ഇന്ത്യയുടെ അഭിമാനവും നമ്മുടെ ഏറ്റവും മികച്ച ഒളിമ്പ്യന്മാരില്‍
ഒരാളുമാണ് അദ്ദേഹം. ട്വീറ്റിലൂടെയാണ് നരേന്ദ്ര മോദി അഭിനന്ദനമറിയിച്ചത്.

ഭാരതത്തിന്റെ അഭിമാനമായ പി.വി സിന്ധുവിന് രണ്ടാം ഒളിമ്പിക്‌സിലും മെഡല്‍ നേട്ടം. ബാഡ്മിന്റണില്‍ ചൈനയുടെ ഹീ ബിങ ചിയാവോയെ തകര്‍ത്താണ് സിന്ധു ഇന്ത്യയ്ക്കായി വെങ്കല മെഡല്‍ നേടിയത്. ആദ്യ ഗെയിമില്‍ 21-13ന് ബിങ ചിയാവോയെ തകര്‍ത്ത സിന്ധു രണ്ടാം സെറ്റിലും ആധിപത്യം തുടര്‍ന്നു. തിരിച്ചുവരാന്‍ ബിങ ചിയാവോ ശ്രമിച്ചെങ്കിലും സിന്ധുവിന്റെ പ്രതിരോധങ്ങള്‍ തകര്‍ക്കാനായില്ല. ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ രണ്ടാം മെഡല്‍കൂടിയാണിത്.

Top