ജസീന്ത ആര്‍ഡേന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂസിലാന്‍ഡ്: രണ്ടാം തവണയും ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ജസീന്ത ആര്‍ഡേന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം അടുത്ത തലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ട് സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനായി കാത്തിരിക്കുന്നുവെന്ന് പ്രധാനമന്ത്രി സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ പഴയ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നുപ്രധാനമന്ത്രിയുടെ പ്രതികരണം.

Top