വികസിത ഭാരതത്തിന് വേണ്ടിയുള്ള ബജറ്റാണ് കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ചത്; പ്രധാനമന്ത്രി

ഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസിത ഭാരതത്തിന് വേണ്ടിയുള്ള ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നത് . കര്‍ഷകര്‍, സ്ത്രീകള്‍, യുവാക്കള്‍, ദരിദ്രര്‍ എന്നിവരെ ശാക്തീകരിക്കുന്ന ബജറ്റാണ്. സ്ത്രീ ശാക്തീകരണത്തിന് ഊന്നല്‍ നല്‍കുന്ന ബജറ്റാണെന്നും ചരിത്രപരമായ ബജറ്റാണെന്നും അദ്ദേഹം പറഞ്ഞു.

58 മിനിറ്റുകൊണ്ടാണ് ഇടക്കാല ബജറ്റ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച്. രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. ബജറ്റിന് ശേഷം ഫിനാന്‍സ് ബില്‍ ലോക്സഭ പാസാക്കി. ആരോഗ്യം, കാര്‍ഷിക മേഖല, ടൂറിസം, നികുതി, ട്രാന്‍സ്പോര്‍ട്ട്, റെയില്‍വേ എന്നീ മേഖലകളെ ഊര്‍ജിതപ്പെടുത്തുന്ന പ്രഖ്യാപനങ്ങളും സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടുമാണ് നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിച്ചത്.

ഇന്ത്യന്‍ സമ്പദ് രംഗം കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഗുണപരമായ മാറ്റങ്ങള്‍ക്ക് സാക്ഷിയായെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. എല്ലാവര്‍ക്കും ഒപ്പം, എല്ലാവര്‍ക്കും വികസനം എന്നത് സര്‍ക്കാരിന്റെ വിജയമന്ത്രമായിരിക്കുന്നു. മികച്ച ജനപിന്തുണയോടെ ഈ സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ തുടരും. 80 കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കി ദാരിദ്ര്യ നിര്‍മ്മാര്‍ജനം യാഥാര്‍ത്ഥ്യമാക്കിയെന്നും രാജ്യത്ത് തൊഴില്‍ സാധ്യതകള്‍ വര്‍ധിച്ചുവെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

ജനങ്ങള്‍ ഭരണത്തുടര്‍ച്ച നല്‍കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ധനമന്ത്രി പറഞ്ഞു. മികച്ച ജനപിന്തുണയോടെ സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ തുടരും. 2047ല്‍ ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുമെന്ന് ധനമന്ത്രി പറഞ്ഞു. വികസനം എല്ലാ വീടുകളിലും എത്തിച്ചു. സാമൂഹ്യനീതിയും മതേതരത്വവും ഉറപ്പാക്കിയെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തില്‍ പറഞ്ഞു. ദരിദ്രരുടെ വളര്‍ച്ചയാണ് രാജ്യത്തിന്റെ വളര്‍ച്ചയെന്ന് ധനമന്ത്രി പറഞ്ഞു.

Top