ഡല്‍ഹി: മണിപ്പൂര്‍ സംസ്ഥാന രൂപീകരണ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ പുരോഗതിക്ക് മണിപ്പൂര്‍ ശക്തമായ സംഭാവന നല്‍കിയിട്ടുണ്ട്. മണിപ്പൂരിന്റെ സുസ്ഥിര വികസനത്തിനായി പ്രാര്‍ത്ഥിക്കുന്നതായും മോദി. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് മോദി ആശംസകള്‍ അറിയിച്ചത്.
‘സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ആശംസകള്‍. ഇന്ത്യയുടെ പുരോഗതിക്ക് മണിപ്പൂര്‍ ശക്തമായ സംഭാവന നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ സംസ്‌കാരത്തിലും പാരമ്പര്യത്തിലും അഭിമാനിക്കുന്നു. മണിപ്പൂരിന്റെ സുസ്ഥിര വികസനത്തിനായി പ്രാര്‍ത്ഥിക്കുന്നു’-മോദി ട്വീറ്റ് ചെയ്തു. മണിപ്പൂരിനെ കൂടാതെ മേഘാലയയ്ക്കും ത്രിപുരയ്ക്കും സംസ്ഥാന രൂപീകരണ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു.
മണിപ്പൂര്‍, ത്രിപുര, മേഘാലയ സംസ്ഥാന രൂപീകരണ ദിനത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവും ആശംസകള്‍ നേര്‍ന്നു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ സമൃദ്ധിയുടെയും സമാധാനത്തിന്റെയും പാതയില്‍ എന്ന് രാഷ്ട്രപതി. പ്രകൃതിരമണീയത കൊണ്ടും സാംസ്‌കാരിക പൈതൃകം കൊണ്ടും സമ്പന്നമാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും രാഷ്ട്രപതി പറഞ്ഞു.