Prime Minister Narendra Modi arrives in Belgium to attend India-EU Summit

ബ്രസല്‍സ്: ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ബെല്‍ജിയത്തിലെത്തി. ഇന്ത്യ യൂറോപ്പ്യന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായാണ് മോദി ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ എത്തിയത്. നാലു വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി നടക്കുന്നത്. ഇരു കൂട്ടരും തമ്മില്‍ നിരവധി വ്യാപാര വാണിജ്യ കരാറുകളില്‍ ധാരണയുണ്ടാകുമെന്ന് കരുതപ്പെടുന്നു.

ഭീകരാക്രമണത്തെ സംയമനത്തോടെയും ശാന്തതയോടെയും നേരിട്ട ബെല്‍ജിയത്തിലെ ജനതക്ക് അദ്ദേഹം അഭിവാദ്യമര്‍പ്പിച്ചു. പ്രതിസന്ധിയുടെ ഈ നിമിഷങ്ങളില്‍ ഇന്ത്യ ബെല്‍ജിയത്തിനൊപ്പമുണ്ടെന്ന് മോദി പറഞ്ഞു. മോദിയും ബെല്‍ജിയം പ്രധാനമന്ത്രിയും ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. ബ്രസല്‍സിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തേയും മോദി അഭിസംബോധന ചെയ്യും.

അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന വിദേശ പര്യടനത്തിനാണ് പ്രധാനമന്ത്രി തുടക്കം കുറിച്ചത്. ബെല്‍ജിയത്തില്‍ നിന്ന് 31ന് ആണവ സുരക്ഷാ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ വാഷിംങ്ടണിലെത്തും. തുടര്‍ന്ന് ഏപ്രില്‍ രണ്ടിന് മോദിയുടെ പ്രഥമ സൗദി സന്ദര്‍ശനം.

Top