പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലെത്തി

അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി യുഎഇയിലെത്തി. യുഎഇ തലസ്ഥാനമായ അബുദാബിയില്‍ രാജ്യത്തെ ആദ്യ ഹിന്ദു ക്ഷേത്രം വിശ്വാസികള്‍ക്ക് തുറന്നു കൊടുക്കുന്നതിനാണ് അദ്ദേഹമെത്തിയത്.

കൂടാതെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയീദ് അല്‍ നഹ്യാനുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുകയും ചെയ്യും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തുമുമായും കൂടിക്കാഴ്ച നടത്തും.

Top