കൊറോണ വ്യാപിക്കുന്നു; ആരോഗ്യ മേഖലക്ക് 15000 കോടി രൂപയുടെ പാക്കേജ്

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ 15,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈറസിന്റെ പ്രതിരോധ നടപടികള്‍ ഫലപ്രദമാക്കാന്‍ ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കാണ് കേന്ദ്രത്തിന്റെ പ്രത്യേക പാക്കേജ്.

പരിശോധന സംവിധാനങ്ങള്‍, ആശുപത്രി ജീവനക്കാര്‍ക്കുള്ള സുരക്ഷാ വസ്ത്രങ്ങള്‍, ഐസൊലേഷന്‍ കിടക്കകള്‍, വെന്റിലേറ്ററുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയ്ക്കാണ് ഈ രൂപ വിനിയോഗിക്കുക.

അതേസമയം കൊറോണ വൈറസില്‍ നഷ്ടം നേരിടുന്നമറ്റ് മേഖലകളിലെ സാമ്പത്തിക പ്രതിസന്ധി നേരിടാനുള്ള പാക്കേജുകളൊന്നും മോദി പ്രഖ്യാപിച്ചിട്ടില്ല. ഏപ്രില്‍ 14 വരെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും അവശ്യസാധനങ്ങളും ലഭ്യത രാജ്യത്തുടനീളം ഉറപ്പുവരുത്തുമെന്നും മോദി വ്യക്തമാക്കി.

Top