സമാധാനവും സാഹോദര്യവും പ്രോത്സാഹിപ്പിക്കേണ്ട സമയമാണിത് ;പ്രധാനമന്ത്രി

ദില്ലി: ഭീകരതയ്ക്കും യുദ്ധത്തിനുമെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരത ഉന്മൂലനം ചെയ്യണമെന്നും ഭീകരതയ്‌ക്കെതിരെ ലോകം ഒന്നിച്ച് നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. സമാധാനവും സാഹോദര്യവും പ്രോത്സാഹിപ്പിക്കേണ്ട സമയമാണിത്.യുദ്ധത്തില്‍ വിഭജിച്ച് നില്‍ക്കുന്ന ലോകത്തിന് ഇന്നത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാകില്ല. ജി 20 സ്പീക്കര്‍മാരുടെ സമ്മേളനത്തിലാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്.

വിവിധ രാജ്യങ്ങളിലെ പാര്‍ലമെന്ററി സ്പീക്കര്‍മാരാണ് G-20 ഉച്ചകോടിയില്‍ സന്നിഹിതരായിട്ടുള്ളത്.ഒന്നിച്ച് നിന്നുകൊണ്ട് സമാധാനവും സാഹോദര്യവും പ്രോത്സാഹിപ്പിക്കേണ്ട സമയമാണിത്. ഒരുമിച്ച് മുന്നേറേണ്ട സമയാണിത്. എല്ലാവരുടെയും വികസനത്തിനും ക്ഷേമത്തിനും പ്രധാന്യം നല്‍കേണ്ട സമയമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അതിര്‍ത്തി കടന്നുള്ള ഭീകരതയെ അഭിമുഖീകരിക്കുകയാണ് ഭാരതം. ഏകദേശം 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയുടെ പാര്‍ലമെന്റായിരുന്നു ഭീകരര്‍ ലക്ഷ്യമിട്ടത്. ആ സമയത്ത് പാര്‍ലമെന്റില്‍ സെഷന്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നുവെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു.

ഭീകരവാദം ലോകത്തിന് മുഴുവന്‍ വെല്ലുവിളിയാണ്. അത് മനുഷ്യരാശിക്ക് എതിരാണ്. തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ എങ്ങനെ ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കാമെന്ന് ലോകത്തിലെ എല്ലാ പാര്‍ലമെന്റുകളും അവരുടെ പ്രതിനിധികളും പുനര്‍വിചിന്തനം നടത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Top