പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക്; എറണാകുളത്ത് റോഡ് ഷോ നടത്തും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക് എത്തുന്നു. ജനുവരി 16, 17 തിയ്യതികളില്‍ നരേന്ദ്ര മോദി കേരളത്തില്‍ എത്തും. രണ്ടാം വരവില്‍ രണ്ട് ജില്ലകളിലാണ് മോദിയുടെ സന്ദര്‍ശനം. എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ മോദി പങ്കെടുക്കുന്ന പരിപാടി സംഘടിപ്പിക്കും. ജനുവരി 16 ന് എറണാകുളത്ത് റോഡ് ഷോ നടത്തും. 17 ന് ഗുരുവായൂരില്‍ ശക്തികേന്ദ്രം ചുമതലക്കാരുടെ യോഗത്തില്‍ മോദി പങ്കെടുക്കും. സന്ദര്‍ശന ദിവസം ഹെലിപാഡ് പരിസരത്തേക്ക് പ്രവര്‍ത്തകരോട് എത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തൃശൂരില്‍ കേരള സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് നരേന്ദ്ര മോദി ഉന്നയിച്ചത്. കേന്ദ്ര പദ്ധതികള്‍ നടപ്പാക്കാന്‍ അനുവദിക്കുന്നില്ല. തൃശൂര്‍ പൂരത്തില്‍ രാഷ്ട്രീയക്കളിയാണ് അരങ്ങേറുന്നത്. ശബരിമലയിലും സര്‍ക്കാരിന്റെ കഴിവുകേട് വ്യക്തമാണ്. കേരളത്തിന്റെ വികസനത്തിന് ബിജെപി ജയിക്കണമെന്നു പറഞ്ഞ മോദി ഇന്‍ഡ്യ മുന്നണിയെ കേരളത്തില്‍ പരാജയപ്പെടുത്തണമെന്നും കൂട്ടിച്ചേര്‍ത്തു. സ്വര്‍ണക്കടത്ത് കേസ് പരാമര്‍ശിക്കാനും മോദി മറന്നില്ല. ഏത് ഓഫീസ് കേന്ദ്രീകരിച്ചാണ് സ്വര്‍ണക്കടത്ത് നടന്നതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും നരേന്ദ്ര മോദി പറഞ്ഞിരുന്നു.പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനായി തേക്കിന്‍കാട് മൈതാനത്തിലെ ആല്‍മരത്തിന്റെ ശിഖിരങ്ങള്‍ മുറിച്ചുമാറ്റിയതിലും വിമര്‍ശനമുയര്‍ന്നു. ആല്‍മരത്തിന്റെ ശിഖിരം മുറിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍?ഗ്രസ് രം?ഗത്തെത്തി. മോദി സംസാരിച്ച വേദിയില്‍ ചാണക വെളളം തളിക്കാന്‍ ശ്രമിച്ചത് ബിജെപി പ്രവത്തകരും യൂത്ത് കോണ്‍?ഗ്രസ് പ്രവര്‍ത്തകരും തമ്മിലുളള തര്‍ക്കത്തിന് കാരണമാകുകയും ചെയ്തു.

ജനുവരി മൂന്നിന് ബിജെപിയുടെ മഹിള സം?ഗമം ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരില്‍ എത്തിയിരുന്നു. തേക്കിന്‍കാട് മൈതാനിയിലാണ് മഹിള സം?ഗമത്തിന് വേദിയൊരുക്കിയത്. നടി ശോഭന, ബീനാ കണ്ണന്‍, വൈക്കം വിജയലക്ഷ്മി, ഉമാ പ്രേമന്‍, മറിയക്കുട്ടി, ക്രിക്കറ്റ് താരം മിന്നു മണി എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ടിരുന്നു. തൃശൂരില്‍ പ്രധാനമന്ത്രി റോഡ് ഷോ നടത്തുകയും ചെയ്തു.

Top