പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച വൈകിട്ട് 4ന് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രിയുടെ പ്രതിവാര റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ ഞാറാഴ്ച ലഡാക്ക് വിഷയം മോദി പരാമര്‍ശിച്ചിരുന്നു.

ചൈനയ്ക്ക് കൃത്യമായ മറുപടി തന്നെ ഇന്ത്യ നല്‍കിയിട്ടുണ്ടെന്നു പറഞ്ഞ മോദി, ഗല്‍വാന്‍ താഴ്‌വരയില്‍ ജീവന്‍മരണ പോരാട്ടം നടത്തിയ ജവാന്‍മാരെ അഭിനന്ദിക്കുകയും ചെയ്തു. ചൈനീസ് ഉല്‍പന്നങ്ങള്‍ നിരോധിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. അതിന്റെ തുടര്‍ച്ചയെന്നോണം ടിക്ടോക് അടക്കം 59 ചൈനീസ് ആപ്പുകള്‍ നിരോധിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Top