തുനീഷ്യയില്‍ പ്രധാനമന്ത്രി നജ്‌ല ബൗദന്‍ റമദാനെയെ പുറത്താക്കി

തുനീഷ്യ: തുനീഷ്യന്‍ പ്രധാനമന്ത്രി നജ്‌ല ബൗദന്‍ റമദാനെയെ പ്രസിഡന്റ് പുറത്താക്കി. ഒരു അറബ് ലീഗ് രാജ്യത്ത് ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് ഇവര്‍. അതേസമയം, പുറത്താക്കലിന്റെ കാരണം ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല. 2021 സെപ്റ്റംബറിലാണ് എന്‍ജിനീയറിങ് സ്‌കൂള്‍ പ്രഫസറായ നജ്‌ലയെ പ്രസിഡന്റ് കയിസ് സഈദ് പ്രധാനമന്ത്രിയായി നിയമിച്ചത്. സെന്‍ട്രല്‍ ബാങ്ക് ഡയറക്ടറായി വിരമിച്ച അഹ്‌മദ് ഹച്ചാനിയാണ് പുതിയ പ്രധാനമന്ത്രി. ഇദ്ദേഹം ചൊവ്വാഴ്ച രാത്രി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു.

Top