നോട്ട് അസാധുവാക്കല്‍ മണ്ടത്തരമായിരുന്നെന്ന് പ്രധാനമന്ത്രി സമ്മതിക്കണമെന്ന് മന്‍മോഹന്‍ സിങ്

manmohan-singh

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയ നടപടി മണ്ടത്തരമായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മതിക്കണമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്.

നോട്ട് അസാധുവാക്കല്‍ കാരണം തകര്‍ന്ന ഇന്ത്യന്‍ സമ്പദ്‌വസ്ഥയെ പുനരുജ്ജീവിപ്പിക്കാനാവശ്യമായ പദ്ധതികള്‍ മോദി ആവിഷ്‌കരിക്കണമെന്നും മന്‍മോഹന്‍ സിങ് ആവശ്യപ്പെട്ടു.

നോട്ട് അസാധുവാക്കലിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഓണ്‍ലൈന്‍ മാധ്യമമായ ക്വിന്റിന് നല്‍കിയ അഭിമുഖത്തിലാണ് റിസര്‍വ് ബാങ്കിന്റെ മുന്‍ ഗവര്‍ണര്‍ കൂടിയായ മന്‍മോഹന്‍ സിങ്ങിന്റെ പ്രതികരണം.

സാമ്പത്തിക സൂചികകള്‍ വെളിപ്പെടുത്തുന്നതിലും അധികമായി, സാധാരണക്കാരേയും ചെറുകിട കച്ചവടക്കാരേയും നോട്ടുനിരോധനം ദുരിതത്തിലാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മാത്രമല്ല, ചെറുകിട വ്യവസായികളുള്‍പ്പെടെയുള്ളവര്‍ക്ക് ജോലി നഷ്ടപ്പെട്ടത് ആശങ്കയുളവാക്കുന്നുവെന്നും, റിസര്‍വ് ബാങ്കിന്റെ വിശ്വാസ്യതയ്ക്കും സ്വയംഭരണത്തിനും നേരെയുള്ള ആക്രമണമായിരുന്നു നോട്ട് അസാധുവാക്കല്‍ തീരുമാനമെന്നും മന്‍മോഹന്‍ സിങ് കുറ്റപ്പെടുത്തി.

Top