കേരളീയ വേഷത്തിൽ കൊച്ചിയിലെത്തി പ്രധാനമന്ത്രി

കൊച്ചി: കേരളീയ വേഷത്തിൽ‌ കൊച്ചിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കസവുമുണ്ടും ജൂബ്ബയും ഷാളും ധരിച്ചാണ് അദ്ദേഹം റോഡ് ഷോയിൽ പങ്കെടുക്കുന്നത്.

കൊച്ചി വെണ്ടുരുത്തി പാലം മുതൽ തേവര എസ് എച്ച് കോളേജ് വരെയാണ് റോഡ് ഷോ. ബിജെപിയുടെ യുവം സംവാദത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും.

പ്രധാനമന്ത്രിയെ കാണാൻ ആയിരങ്ങളാണ് കൊച്ചിയിൽ എത്തിച്ചേർന്നിരിക്കുന്നത്. കൊച്ചി ന​ഗരത്തിൽ കനത്ത സുരക്ഷാ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.

Top