പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കർഷകർ തടഞ്ഞ സംഭവം; പഞ്ചാബ് ഡിജിപിക്ക് നോട്ടീസ്

ന്യുഡൽഹി: പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം കർഷകർ തടഞ്ഞ സംഭവത്തിൽ പഞ്ചാബ് ഡിജിപിക്ക് നോട്ടീസ്. കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സംഘമാണ് പോലീസ് മേധാവിക്ക് നോട്ടീസ് അയച്ചത്. ഇന്ന് വൈകിട്ട് അഞ്ചിനകം മറുപടി നല്‍കണമെന്നും ഇല്ലെങ്കില്‍ ചട്ടപ്രകാരം നടപടിയുണ്ടാകുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

പഞ്ചാബിലെ ഫിറോസ്പൂര്‍ സന്ദര്‍ശന വേളയിലാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹനത്തിന് സുരക്ഷാ വീഴ്ചയുണ്ടായത്. ബുധനാഴ്ച ഉച്ചയ്ക്ക് പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന്‌ മുന്നിലെ വാഹനം തടയുകയായിരുന്നു.

സുരക്ഷാ വീഴ്ചയില്‍ സ്വതന്ത്ര അന്വേഷണം പ്രഖ്യാപിക്കുന്നതില്‍ തിങ്കളാഴ്ച വാദം കേള്‍ക്കും. കേന്ദ്രസര്‍ക്കാരും പഞ്ചാബ് സര്‍ക്കാരും പ്രഖ്യാപിച്ച അന്വേഷണം അതുവരെ നിര്‍ത്തിവയ്ക്കാന്‍ കോടതി നിര്‍ദേശിച്ചു.

Top