ഷിൻസോ ആബെയുടെ മരണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രിയും രാഷ്ട്രപതിയും

ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ മരണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഷിൻസോയോടുള്ള ആദരസൂചകമായി ഇന്ത്യയിൽ നാളെ ദുഃഖാചരണം നടത്തും. ഏറെ വേദനാ ജനകം. ആബേക്കെതിരായ ആക്രമണം ഇന്ത്യയേയും ഞെട്ടിച്ചു. മരണം വരെ ഇന്ത്യയുമായുള്ള നല്ല ബന്ധം തുടരുമെന്ന് പ്രഖ്യാപിച്ച ആബേ ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധം വളർത്തുന്നതിൽ വലിയ പങ്കാണ് വഹിച്ചിരുന്നതെന്ന് ആക്രമണത്തെ കുറിച്ച് നരേന്ദ്ര മോദി ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യയും ജപ്പാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനായി പ്രവർത്തിച്ച ഉറ്റ സുഹൃത്തിനെയാണ് നഷ്ടമായതെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.

‘ആബെയുടെ കൊലപാതകത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഇന്ത്യയും ജപ്പാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് കഠിനാധ്വാനം ചെയ്ത ഒരു ഉറ്റ സുഹൃത്തിനെയാണ് ഇന്ത്യക്ക് ഇന്ന് നഷ്ടമായിരിക്കുന്നത്’- രാജ്‌നാഥ് സിംഗ് ട്വീറ്റ് ചെയ്തു.

Top