പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും വാക്‌സിന്‍ സ്വീകരിക്കും

ന്യൂഡല്‍ഹി: രണ്ടാം ഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രിമാരും കോവിഡ് വാക്‌സിന്‍ സ്വീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി ഇക്കാര്യം നിര്‍ദ്ദേശിച്ചിരുന്നു. 50 വയസിന് മുകളിലുള്ളവര്‍ക്കാണ് രണ്ടാം ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്.

ആദ്യ ഘട്ട കൊവിഡ് പ്രതിരോധ വാക്‌സിനേഷന്‍ രാജ്യവ്യാപകമായി തുടങ്ങിയിരുന്നു. ആരോഗ്യപ്രവര്‍ത്തകരടക്കമുള്ള കൊവിഡ് മുന്‍നിര പോരാളികള്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കിയത്.

Top