കേരളത്തിലേക്ക് ലഹരി കടത്തല്‍; നൈജീരിയന്‍ സ്വദേശി പൊലീസ് പിടിയില്‍

ബംഗളൂരു: കേരളത്തിലേക്ക് ലഹരി മരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനിയായ നൈജീരിയന്‍ സ്വദേശി അമാം ചുകു ഒകേക പൊലീസ് പിടിയില്‍. ബംഗളൂരുവില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. കൊച്ചി നഗരത്തിലടക്കം എം.ഡി.എം.എ എത്തിച്ചു നല്‍കിയതായാണ് വിവരം.

കഴിഞ്ഞ മാര്‍ച്ചില്‍ ഇടപ്പള്ളിയിലെ ഹോംസ്റ്റേയില്‍ നിന്നും കൊച്ചി പൊലീസ് 18 ഗ്രാം എംഡിഎംഎ പിടികൂടിയിരുന്നു. സംഭവ സ്ഥലത്ത് നിന്നും അറസ്റ്റിലായ മൂന്ന് പേരില്‍ നിന്നാണ് കേരളത്തിലേക്ക് മയക്കുമരുന്ന് എത്തുന്നത് ബംഗളൂരുവില്‍ നിന്നാണെന്ന് പൊലീസ് മനസിലാക്കിയത്. തുടര്‍ന്ന് കൊച്ചി പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. ലഹരി മരുന്ന് കടത്തിന്റെ ഉറവിടം കണ്ടെത്തുക, സംഘത്തിലെ പ്രധാനികളെ പിടികൂടുക എന്നതായിരുന്നു ലക്ഷ്യം. ഇവര്‍ നടത്തിയ അന്വേഷണത്തിലാണ് കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്നതിലെ പ്രധാനി നൈജീരിയന്‍ സ്വദേശിയായ അമാം ചുകു ഒകേകയാണെന്ന് കണ്ടെത്തിയത്.

Top