‘കുടുക്ക്’ പാട്ടിന് ചുവടുവെച്ച് പുരോഹിതന്‍

തിരുവനന്തപുരം: ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത് നിവിന്‍ പോളിയും നയന്‍താരയും പ്രധാനവേഷങ്ങളിലെത്തിയ ‘ലവ് ആക്ഷന്‍ ഡ്രാമ’ എന്ന ചിത്രത്തിലെ ‘കുടുക്ക് പൊട്ടിയ കുപ്പായം’ എന്ന പാട്ടാണ് ഇപ്പോള്‍ തരംഗമാകുന്നത്. ഹിറ്റായ ‘കുടുക്ക്’ പാട്ടിന് കിടുക്കന്‍ ചുവടുകളുമായി ശ്രദ്ധ നേടുകയാണ് ഒരു പുരോഹിതന്‍.

ന്യൂഡല്‍ഹിയില്‍ വൈദികനായ മാത്യു കിഴക്കേച്ചിറയാണ് ഒരു മിനിറ്റ് 11 സെക്കന്റുള്ള വീഡിയോയില്‍ ഗംഭീര ഡാന്‍ഡുമായെത്തുന്നത്. മൂന്ന് പേരുള്ള സംഘത്തില്‍ നൃത്തം ചെയ്യുന്ന അച്ഛന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് പ്രചരിച്ചത്.

Top