പ്രീസ്റ്റ് ഞെട്ടിച്ചു: പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന സിനിമ- ഋഷിരാജ് സിംഗ്

മ്മൂട്ടി നായകനായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ദ പ്രീസ്റ്റിന് അഭിനന്ദനങ്ങളുമായി ഐ.പി.എസ് ഉദ്യോഗസ്ഥനായ ഋഷിരാജ് സിംഗ്. പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു സിനിമയാണ് പ്രീസ്റ്റെന്ന് ഋഷിരാജ് സിംഗ് ഫേസ്ബുക്കില്‍ കുറിച്ചു.

“ഒരാളുടെ ശരീരത്തിലെ പ്രേത ബാധ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിരവധി സിനിമകളും നമ്മൾ കണ്ടിട്ടുണ്ട്. “ദ എക്സ്ഓർസിസ്ററ്” എന്ന പേരിൽ ഹോളിവുഡിൽ സിനിമകളുടെ ഒരു പരമ്പര തന്നെ ഉണ്ടാക്കിയിട്ടുണ്ട്. മലയാളത്തിൽ ആണെങ്കിൽ ‘മണിച്ചിത്രത്താഴും’ ഇതുപോലുള്ള ഒരു സിനിമയായിരുന്നു. ഇതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായി എന്നാൽ പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു സിനിമയാണ് “ദ പ്രീസ്റ്റ്”- ഋഷിരാജ് സിംഗ്  വ്യക്തമാക്കി.

മഞ്ജു വാര്യർ,ബേബി മോണിക്ക,നിഖില വിമൽ,സാനിയ,രമേശ് പിഷാരടി,ജഗദീഷ് തുടങ്ങിയ വലിയൊരു താരനിരതന്നെ പ്രിസ്റ്റീൽ വേഷമിട്ടിരിക്കുന്നു.ജോഫിന്‍ ചാക്കോയാണ് സ്ക്രിപ്റ്റും സംവിധാനവും നിർവഹിച്ചിട്ടുള്ളത്.  രാഹുൽ രാജിന്‍റെ ബാഗ്രൗണ്ട് മ്യൂസിക് സിനിമയിലെ ഹൊറർ, സസ്പെൻസ്, മിസ്ട്രി രംഗങ്ങളെ വളരെ മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ സഹായിച്ചിട്ടുണ്ട്. ശ്യാം മേനോനും ദീപു പ്രദീപുമാണ് സ്ക്രീൻപ്ലേ നിർവഹിച്ചിരിക്കുന്നത്.

 

 

Top