മുതിര്‍ന്ന വൈദികന്‍ ഫാദര്‍ സഖറിയാസ് കട്ടയ്ക്കല്‍ അന്തരിച്ചു

deadbody

കോഴിക്കോട്: തലശ്ശേരി അതിരൂപതയിലെ മുതിര്‍ന്ന വൈദികന്‍ ഫാദര്‍ സഖറിയാസ് കട്ടയ്ക്കല്‍ (93) കരുവഞ്ചാല്‍ പ്രീസ്റ്റ് ഹോമില്‍ അന്തരിച്ചു.

1988 മുതല്‍ 1991 വരെ കൂടരഞ്ഞി സെന്റ് സെബാസ്റ്റിയന്‍സ് ഇടവക വികാരിയായി സേവനം അനുഷ്ഠിഠിച്ചിരുന്നു ഫാദര്‍ സഖറിയാസ്. തലശ്ശേരി, മാനന്തവാടി, താമരശ്ശേരി രൂപതകളിലെ വേനപ്പാറ, മരുതോങ്കര, മണിമൂളി, തരിയോട്, ആലക്കോട്, കണിച്ചാര്‍, ഉദയഗിരി, ചുങ്കക്കുന്ന്, പേരട്ട, നെല്ലിക്കാംപൊയില്‍, എടൂര്‍, പാലാവയല്‍, വിളക്കന്നൂര്‍ എന്നീ ഇടവകകളിലും സേവനം അനുഷ്ഠിച്ചിരുന്നു.

പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം കത്തീഡ്രല്‍ പള്ളിയില്‍ വൈകുന്നേരം 3:30-ന് സംസ്‌കരിക്കും
.

Top