വിഗ്രഹത്തിനും മാസ്‌ക് ധരിപ്പിച്ച് പൂജാരി; ഇത് വേറിട്ടൊരു ബോധവത്കരണം

വാരണാസി: കൊറോണ വൈറസ് നിയന്ത്രാണാധീതമായി പടരുന്ന സാഹചര്യത്തില്‍ എല്ലാവരും ശക്തമായ മുന്‍കരുതലുകളാണ് എടുത്തിരിക്കുന്നത്. ഇപ്പോഴിതാ വിഗ്രഹങ്ങള്‍ക്കും മാസ്‌ക് ധരിപ്പിപ്പിച്ചിരിക്കുകയാണ് വാരണാസി ക്ഷേത്രത്തിലെ പൂജാരി. കൃഷ്ണ ആനന്ദ് പാണ്ഡെ എന്ന പൂജാരിയാണ് ശിവലിംഗത്തെ മാസ്‌ക് ധരിപ്പിച്ചത്.

‘കൊറോണ വൈറസ് രാജ്യത്തുടനീളം വ്യാപിച്ചിരിക്കുകയാണ്. വൈറസിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് വിഗ്രഹത്തിലും മാസ്‌ക് ധരിപ്പിച്ചത്. തണുപ്പുള്ളപ്പോള്‍ വിഗ്രഹങ്ങളില്‍ വസ്ത്രം ധരിപ്പിക്കുന്നതും ചൂടുള്ള സമയത്ത് എസിയോ ഫാനോ ഇടുന്നതുപോലെയാണ് മാസ്‌കുകളും ധരിപ്പിച്ചത് ക്ഷേത്രത്തിലെ പൂജാരി കൃഷ്ണ ആനന്ദ് പാണ്ഡെ പറഞ്ഞു.

വൈറസ് പടരാതിരിക്കാന്‍ വിഗ്രഹങ്ങളില്‍ തൊടരുതെന്ന് ഞങ്ങള്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.വിഗ്രഹത്തില്‍ സ്പര്‍ശിച്ചാല്‍ വൈറസ് പടരുകയും കൂടുതല്‍ ആളുകളിലേക്ക് രോഗം ബാധിക്കുമെന്നും ആനന്ദ് പാണ്ഡെ കൂട്ടിച്ചേര്‍ത്തു. ക്ഷേത്രത്തിലെ പൂജാരിയും ഭക്തരും മാസ്‌ക് ധരിച്ചാണ് പ്രാര്‍ത്ഥന നടത്തുന്നത്.

Top