മമ്മൂട്ടിയുടെ ‘പ്രീസ്റ്റ്’ നാളെ തിയേറ്ററുകളിൽ പ്രദര്‍ശനത്തിനെത്തും

കൊച്ചി: സെക്കന്റ് ഷോ അനുവദിച്ചതിന് പിന്നാലെ മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം ദ പ്രീസ്റ്റ് നാളെ തിയേറ്ററുകളിലേക്ക്. സെക്കന്റ് ഷോ അനുവദിക്കാത്തതിനെ തുടര്‍ന്ന് പല തവണ റിലീസ് മാറ്റിവെച്ച മമ്മൂട്ടി ചിത്രം ദ പ്രീസ്റ്റ് കേരളത്തിലെ 225 സ്‌ക്രീനുകളിലാണ് നാളെ റിലീസ് ചെയ്യുന്നത്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ് ദ പ്രീസ്റ്റ്.

സെക്കന്റ് ഷോ അനുവദിച്ചതോടെ തിയേറ്ററുകളിലേക്ക് കൂടുതല്‍ പ്രേക്ഷകരെത്തുമെന്ന പ്രതീക്ഷയിലാണ് നിര്‍മാതാക്കളായ ആന്റോ ജോസഫും ബി. ഉണ്ണികൃഷ്ണനും. ത്രില്ലര്‍ ഗണത്തിലുള്ള സിനിമ നവാഗതനായ ജോഫിന്‍.ടി.ചാക്കോയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍, ജഗദീഷ്, എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍.

കഴിഞ്ഞ ജനുവരിയിലാണ് പ്രീസ്റ്റിന്റെ ഷൂട്ട് ആരംഭിച്ചത്. പിന്നീട് കോവിഡ് മൂലം ഷൂട്ടിങ് നീണ്ടു. മമ്മൂട്ടിയുടെ ഗെറ്റപ്പുകൊണ്ട് തന്നെ ശ്രദ്ധേയമായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം കൂടിയാണിത്.

 

Top