വിശുദ്ധ കുറുബാനയ്ക്കിടെ വൈദികന്‍ കുഴഞ്ഞു വീണു

ഭരണങ്ങാനം: അല്‍ഫോന്‍സാ തീര്‍ഥാടന കേന്ദ്രത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കിടെ വൈദികന്‍ കുഴഞ്ഞു വീണു. പാലാ രൂപത കോര്‍പറേറ്റ് സെക്രട്ടറി ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറമാണു കുഴഞ്ഞു വീണത്.

ചൊവ്വാഴ്ച രാവിലെ 11ന് അല്‍ഫോന്‍സാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയായിരുന്നു അദ്ദേഹം. വൈദികനെ ചേര്‍പ്പുങ്കലിലെ മെഡിസിറ്റി ആശുപത്രിയിലെത്തിച്ചു.

അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനം മൂലമാണ് കുഴഞ്ഞു വീണതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Top