ദുരിതാശ്വാസനിധിയിലേക്ക് ഒരുകൈതാങ്ങ് ; തന്റെ കടുക്കന്‍ ഊരി നല്‍കി മേല്‍ശാന്തി

മലപ്പുറം : മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈതാങ്ങായി നിരവധി സംഭാവനകളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഓരോ ദിവസവും എത്തിക്കൊണ്ടിരിക്കുന്നത്. ദുരിതാശ്വാസനിധിയിലേക്കു തന്റെ കടുക്കന്‍ ഊരി നല്‍കി മാതൃകയായിരിക്കുകയാണ് മങ്കട അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്ര മേല്‍ശാന്തി ശ്രീനാഥ് നമ്പൂതിരി.

സിപിഎം അങ്ങാടിപ്പുറം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദുരിതാശ്വാസഫണ്ട് സമാഹരണത്തിനു പ്രവര്‍ത്തകര്‍ എത്തിയപ്പോഴായിരുന്നു ശ്രീനാഥ് കാതിലെ കടുക്കന്‍ ഊരി നല്‍കിയത്. ദുരിതാശ്വാസനിധിയിലേക്ക് തന്റെ വക ഇതായിരിക്കട്ടെ എന്നു പറഞ്ഞുകൊണ്ടായിരുന്നു ശ്രീനാഥ് നമ്പൂതിരി സംഭാവന നല്‍കിയത്.

Top