പ്രസാദത്തില്‍ വിഷം കലർത്തിയത് ക്ഷേത്രം ട്രസ്റ്റ് മേധാവിയുടെ നിര്‍ദ്ദേശത്തേ തുടര്‍ന്നെന്ന് പൂജാരി

ബെംഗളൂരു: കര്‍ണ്ണാടകയിലെ ചാമരാജ് നഗറിലെ ക്ഷത്രത്തിലെ പ്രസാദം കഴിച്ച് 15 പേര്‍ മരിക്കാനിടയായ സംഭവം ആസൂത്രിതമെന്ന് പൊലീസ്. ക്ഷേത്രത്തിലെ പൂജാരിയായ ദൊഡ്ഡയ്യയാണ് ഭക്തര്‍ക്ക് കൊടുക്കുന്ന പ്രസാദത്തില്‍ കീടനാശിനി കലര്‍ത്തിയതെന്ന് പൊലീസ് പറഞ്ഞു.

ക്ഷേത്രം ട്രസ്റ്റ് മേധാവി മഹാദേവസ്വാമിയുടെ നിര്‍ദ്ദേശത്തേ തുടര്‍ന്നാണ് പ്രസാദത്തില്‍ കീടനാശിനി കലര്‍ത്തിയതെന്ന് അറസ്റ്റിലായ പൂജാരി ദൊഡ്ഡയ്യ കുറ്റസമ്മതം നടത്തി.

ട്രസ്റ്റിലെ എതിര്‍ വിഭാഗത്തെ അധിക്ഷേപിക്കുന്നത് വേണ്ടിയാണ് ഈ ക്രൂരകൃത്യം ചെയ്തത്. പ്രസാദമായി നല്‍കിയ ഭക്ഷ്യവസ്തുവില്‍ ദൊഡ്ഡയ്യ കീടനാശിനി കലര്‍ത്തുകയായിരുന്നു.

പൊലിസ് അന്വേഷണത്തില്‍ ഇതുവരെ ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ട്രസ്റ്റ് തലവന്‍ ഇമ്മാഡി മഹാദേവ സ്വാമിയാണ് ഒന്നാം പ്രതി. ക്ഷേത്ര സെക്രട്ടറി അംബിക, മാനേജര്‍ മദേശ ട്രസ്റ്റ് അംഗമായ ചിന്നപ്പി എന്നിവരും കേസില്‍ പ്രതികളാണ്.

പ്രസാദം കഴിച്ച 15 പേരാണ് സംഭവത്തില്‍ മരണപ്പെട്ടത്. 100ലധികം പ്രസാദം കഴിച്ചിരുന്നു. നിരവധി ആള്‍ക്കാര്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.

Top