വിദേശമദ്യവില ഉയരും; വ്യാജ രജിസ്‌ട്രേഷന്‍ വാഹന ഉടമകള്‍ക്ക് ആംനെസ്റ്റി പദ്ധതി

liquor policy

തിരുവനന്തപുരം: ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം ബിയര്‍ എന്നിവയ്ക്ക് നിരവധി സെസുകള്‍ ബജറ്റില്‍ ഈടാക്കി. ഏതാനും സെസുകള്‍ എടുത്തിനീക്കി തതുല്യമായ ടാക്‌സ് ഏര്‍പ്പെടുത്തും. അക്ബാരി നിയമങ്ങളും ചട്ടങ്ങളൂം അനുസരിച്ച് വിപണനം ബിവറേജസ് കോര്‍പറേഷനില്‍ നിക്ഷിപ്തമാണ്.

മദ്യത്തിന്റെ വില്‍പ്പന നികുതി 400 രൂപ വരെ വിദേശത്തിന് 200%വും 400 രൂപയ്ക്ക് മുകളില്‍ ഉള്ളവയ്ക്ക് 210% ആയി ഉയര്‍ത്തി. വൈന് 100% നികുതി. ഇറക്കുമതി മദ്യത്തില്‍ കെയ്‌സിന് 6000 രൂപയും വൈന് 3000 രൂപയും ആയി ഉയര്‍ത്തി. 60 കോടി രുപയുടെ അധിക നികുതി വരുമാനം ഇതിലൂടെ പ്രതീക്ഷിക്കുന്നതായും ധനമന്ത്രി അറിയിച്ചു.

വ്യാജ മേല്‍വിലാസത്തില്‍ കാറുകള്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതായി കണ്ടെത്തി. ഇവര്‍ക്ക് ആംനെസ്റ്റി സ്‌കീം പ്രഖ്യാപിക്കും. കേരളത്തില്‍ അടയ്‌ക്കേണ്ട തുക അടച്ചാല്‍ നിയമ നടപടി ഒഴിവാക്കും. 2018 ഏപ്രില്‍30 വരെ ഈ സ്‌കീം നടപ്പിലാക്കും. 100 കോടിയതുടെ അധിക വരുമാനം.

Top