സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിച്ചുയരുന്നു

കൊച്ചി: സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിച്ചുയരുന്നു. അഞ്ച് ദിവസം മുന്‍പ് 160 രൂപയായിരുന്ന കോഴിയിറച്ചിയ്ക്ക് ഇന്ന് 190 മുതല്‍ 200 രൂപവരെയാണ് വില. ബ്രോയിലര്‍, സ്പ്രിംഗ്, ലഗോണ്, നാടന്‍ എന്നീ ഇനങ്ങളാണ് വിപണിയില്‍ പ്രധാനമായും ലഭ്യമാവുന്നത്.

ഏപ്രില്‍ ആദ്യവാരം 130-140 രൂപ വരെ ആയിരുന്നു കൊഴിയിറച്ചിക്ക് വില. അതേസമയം വിലവര്‍ദ്ധനവ് ഇറച്ചി കോഴിയുടെ ചില്ലറ വിപണിയെ ബാധിച്ചിട്ടില്ല എന്നാണ് വ്യാപാരികള്‍ പറയുന്നത്.

Top