ആതറിന്റെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് വില കുറഞ്ഞു

ലക്ട്രിക് സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ആതറിന്റെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ഇന്ത്യയില്‍ 9,000 രൂപ വരെ വില കുറഞ്ഞു. പെട്രോള്‍- ഡീസല്‍ വാഹനങ്ങള്‍ക്കു ബദലായി പുതിയ ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ഇലക്ട്രിക് വാഹന ജിഎസ്ടി 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കി കുറച്ചതോടെയാണ് സ്‌കൂട്ടറുകളുടെ വില കുറഞ്ഞത്. ഇന്ന് മുതലാണ് ഇലക്ട്രിക് വാഹനങ്ങള്ക്കുള്ള പുതുക്കിയ ജിഎസ്ടി നിരക്ക് പ്രാബല്യത്തില് വന്നത്.

ആതര്‍- 340, ആതര്‍- 450 എന്നീ രണ്ട് മോഡലുകളാണ് ആതര്‍ നിരയിലുള്ളത്. പുതുക്കിയ വില പ്രകാരം ആതര്‍- 340ന് ബെംഗളൂരുവില്‍ 1.02 ലക്ഷം രൂപയും ആതര്‍- 450 ന് 1.13 ലക്ഷം രൂപയുമാണ് ഓണ്‍റോഡ് വില. ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ഫെയിം സബ്‌സിഡി അടക്കമാണിത്. ചെന്നൈയില്‍ ആതര്‍ 340 ന് 1.10 ലക്ഷവും ആതര്‍- 450ന് 1.22 ലക്ഷം രൂപയുമാണ് ഓണ്‍റോഡ് വില.

Top