പെയിന്റിന്റെ വിലയും വര്‍ധിപ്പിക്കേണ്ടിവരുമെന്ന് ഉല്‍പാദകര്‍

കൊച്ചി:പെയിന്റ്  നിര്‍മ്മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ അനിയന്ത്രിതമായ വിലവര്‍ധനവ്  പെയിന്റ് വ്യവസായത്തെ പ്രതികൂലമായി ബാധിച്ചെന്ന് നിര്‍മ്മാതാക്കളുടെ സംഘടന. വിലക്കയറ്റം കാരണം എല്ലാവിധ പെയിന്റുകള്‍ക്കും വിലവര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും നിര്‍മ്മാതാക്കളുടെ അഖിലേന്ത്യാ സംഘടനയായ ഇന്ത്യന്‍ സ്മോള്‍ സ്‌കെയില്‍ പെയിന്റ് അസോസിയേഷന്റെ (ഇസ്പാ-ISSPA) കേരള ഘടകം കൊച്ചിയില്‍ കൂടിയ യോഗം വിലയിരുത്തി. 5000ത്തോളം തൊഴിലാളികള്‍ നേരിട്ട് ജോലി ചെയ്യുന്ന 200-ല്‍ പരം ചറുകിട പെയിന്റ് നിര്‍മ്മാണ യൂണിറ്റുകള്‍ കേരളത്തിലുണ്ട്.

Top