യു.എ.ഇയില്‍ ഒക്ടോബര്‍ 31ന് അര്‍ധരാത്രി മുതല്‍ പുതിയ ഇന്ധനനിരക്ക്

യു.എ.ഇയില്‍ ഒക്ടോബര്‍ 31ന് അര്‍ധരാത്രി മുതല്‍ പുതിയ ഇന്ധനനിരക്ക് നിലവില്‍ വരും. പെട്രോള്‍ ലിറ്ററിന് നാല് ഫില്‍സ് വരെ കുറയുമ്പോള്‍ ഡീസല്‍ വിലയില്‍ മൂന്ന് ഫില്‍സിന്റെ കുറവുണ്ടാകും.

യു.എ.ഇ ഊര്‍ജമന്ത്രാലയമാണ് നവംബര്‍ മാസത്തെ ഇന്ധന നിരക്ക് പ്രഖ്യാപിച്ചത്. പുതിയ നിരക്ക് പ്രകാരം സൂപ്പര്‍ പെട്രോളിന്റെ വില 2 ദിര്‍ഹം 24 ഫില്‍സില്‍ നിന്ന് 2 ദിര്‍ഹം 20 ഫില്‍സായി കുറയും. 2 ദര്‍ഹം 12 ഫില്‍സ് വിലയുണ്ടായിരുന്ന സ്‌പെഷ്യല്‍ പെട്രോളിന്റെ നിരക്ക് ലിറ്ററിന് 2 ദിര്‍ഹം 9 ഫില്‍ സ് എന്ന നിലയിലേക്ക് താഴും.

ഒക്ടോബറില്‍ ലിറ്ററിന് 2 ദിര്‍ഹം 41 ഫില്‍സ് വിലയുണ്ടായിരുന്ന ഡീസലിന്റെ വില മൂന്ന് ഫില്‍സ് കുറഞ്ഞ് 2 ദിര്‍ഹം 38 ഫില്‍സാകും. ചൈന-അമേരിക്ക വാണിജ്യയുദ്ധത്തിന്റെ ഫലമായി അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വില താഴേക്ക് പോകുന്നതാണ് യു.എ.ഇ വിപണിയിലും എണ്ണ വില കുറയാന്‍ കാരണമെന്നാണ് വിവരം.

Top