കെടിഎം ബൈക്കുകളുടെ വില 11,423 രൂപ വരെ കൂട്ടി

ന്ത്യയില്‍ വമ്പന്‍ വിജയം നേടിയ ഓസ്ട്രിയന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളാണ് കെടിഎം. 2012-ല്‍ ബജാജ് ഓട്ടോയുടെ ചിറകിലേറി ഇന്ത്യയിലെത്തിയ കെടിഎമ്മിന് ഇപ്പോള്‍ ഡ്യൂക്ക്, ആര്‍സി, അഡ്വഞ്ചര്‍ എന്നീ ശ്രേണികളിലായി ഒമ്പതോളം ബൈക്കുകളുണ്ട്. ഈ ബൈക്കുകളുടെയെല്ലാം വില 11,423 രൂപ വരെ കെടിഎം വര്‍ദ്ധിപ്പിച്ചു.

ജൂലൈ ഒന്ന് മുതലാണ് പുതിയ വില പ്രാബല്യത്തില്‍ വന്നത്. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് കെടിഎം ബൈക്കുകളുടെ വില വര്‍ദ്ധിപ്പിക്കുന്നത്. ഏറ്റവും കൂടുതല്‍ വില കൂടിയതും ഏറ്റവും കുറവ് വില കൂടിയതും അഡ്വഞ്ചര്‍ ശ്രേണിയിലുള്ള ബൈക്കുകള്‍ക്കാണ്.

2,54,739 രൂപ എക്സ് ഷോറൂം വിലയുണ്ടായിരുന്ന കെടിഎം 250 അഡ്വഞ്ചറിന്റെ വില വെറും 256 രൂപ മാത്രം കൂടി 2,54,995 ആണ് പുതിയ എക്സ്-ഷോറൂം വില. അതെ സമയം 3,16,863 രൂപ വിലയുണ്ടായിരുന്ന കെടിഎം 390 അഡ്വഞ്ചറിന്റെ വില 11,423 രൂപയാണ് കൂടിയത്. ഇതോടെ കെടിഎം 390 അഡ്വഞ്ചറിന്റെ എക്സ്-ഷോറൂം വില 328,286 രൂപയായി ഉയര്‍ന്നു.

 

 

Top