സ്വര്‍ണവില ഇന്ന് 320 രൂപ ഉയര്‍ന്നു; പവന് 34,880 രൂപ

സ്വര്‍ണവില ഇന്ന് പവന് 320 രൂപകൂടി 34,880 രൂപയിലും ഗ്രാമിന് 4,360 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ശനിയാഴ്ച 34,560 രൂപ നിലവാരത്തിലായിരുന്നു വ്യാപാരം നടന്നത്. മെയ് 18നാണ് സമീപകാലത്ത് ഏറ്റവും ഉയര്‍ന്ന നിലാവരമായ 35,040 രൂപയിലേയ്ക്ക് വില ഉയര്‍ന്നത്. അതേസമയം, അടുത്തദിവസംതന്നെ 34,520രൂപയിലേയ്ക്ക് താഴുകയും ചെയ്തു.

അമേരിക്കന്‍ നഗരങ്ങളിലെ പ്രതിഷേധവും യുഎസ്-ചൈന തര്‍ക്കവുമാണ് വിലവര്‍ധനയ്ക്കിടയാക്കിയത്. ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില 0.4ശതമാനം വര്‍ധിച്ച് ഔണ്‍സിന് 1,733 ഡോളറായി.

Top