പാചകവാതക വില വീണ്ടും ഉയർന്നു

കൊച്ചി: ഗാർഹിക ആവശ്യങ്ങൾക്കുള്ള 14.2 കിലോഗ്രാം പാചകവാതക സിലിൻഡറിന്റെ വില ഒറ്റയടിക്ക് 50 രൂപ ഉയർത്തി. കൊച്ചിയിൽ സബ്‌സിഡിയില്ലാത്ത സിലിൻഡറിന് 601 രൂപയിൽനിന്ന് 651 രൂപയായി. എന്നാൽ, ഇക്കാര്യം ഐ.ഒ.സി., ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ എണ്ണക്കമ്പനികൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല .

ആറാംമാസവും വിലയിൽ മാറ്റമില്ല എന്ന തരത്തിലാണ് ദേശീയ മാധ്യമങ്ങൾ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ, ആരെയും അറിയിക്കാതെ കമ്പനികൾ ബുധനാഴ്ച വില കൂട്ടുകയായിരുന്നു.

Top