പാചകവാതക വിലയും വർധിച്ചു

ദില്ലി: ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക വില 15 രൂപ കൂട്ടി. ഇതോടെ 14.2 കിലോ സിലിണ്ടറിന് കൊച്ചിയിലെ വില 906.50 രൂപയായി. ഈ വര്‍ഷം പാചക വാതകത്തിന് വര്‍ധിപ്പിച്ചത് 205.50 രൂപയാണ്.

വാണിജ്യ പാചതവാതക വിലയില്‍ മാറ്റമില്ല. 1,728 രൂപയായി തുടരും. രാജ്യത്തെ ഇന്ധന വിലയും ദിനം പ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. എട്ട് ദിവസമായി പെട്രോളിന് കൂടിയത് ഒന്നര രൂപയിലേറെയാണ്. ഡീസലിന് ഒന്‍പത് ദിവസത്തില്‍ കൂടിയത് രണ്ടര രൂപയുമാണ്.

Top